വെട്ടിമാറ്റിയ മാവിൽ മാങ്ങകളുടെ പൂക്കാലം ; അപൂർവ ദൃശ്യം കാണാൻ കണ്ണൂർ ജില്ലാ പഞ്ചായത്തംഗം ഇ.വിജയൻ മാസ്റ്ററുടെ ചമ്പാട്ടെ വസതിയിലെത്തുന്നത് നിരവധി പേർ.
വീടിനോട് ചേർന്ന് ഷീറ്റിടാനായാണ് വീട്ടുമുറ്റത്തെ ഒട്ടുമാവ് വെട്ടിമുറിച്ചത്. രണ്ടു വർഷം മുമ്പായിരുന്നു ഇത്. മാവിനോടുള്ള ഇഷ്ടം കൊണ്ടു തന്നെ പാതിവച്ച് മുറിക്കാൻ നിർദേശിച്ചതും വിജയൻ മാഷായിരുന്നു. ഈ മാവിലാണ് വീട്ടുകാരെ പോലും അമ്പരപ്പിച്ച് മാങ്ങകളുണ്ടായത്. അപൂർവ ദൃശ്യം കാണാൻ നിരവധി പേരാണ് വിജയൻ മാഷുടെ താഴെ ചമ്പാട്ടെ ദൃശ്യ എന്ന വീട്ടിലെത്തുന്നത്.
إرسال تعليق