കൂത്തുപറമ്പിൽ ഫുട്ബാൾ മത്സരം തുടങ്ങി



സിപിഎം ഇരുപത്തിമൂന്നാം പാർടി കോൺഗ്രസിന്റെ ഭാഗമായി കൂത്തുപറമ്പ് നഗരസഭയുടെ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ ബുധനാഴ്ച ഫുട്ബാൾ മത്സരം തുടങ്ങി. ഉദ്ഘാടന മത്സരത്തിൽ ദൃശ്യ നരവൂർ പിവൈസി കോളയാടിനെ ഒന്നിനെതിരെ നാലുഗോളുകൾക്ക് പരാജയപ്പെടുത്തി.

രണ്ടാം മത്സരത്തിൽ മാനന്തേരിയിലെ ചെഗുവേര തേങ്കാടിനെ ഒന്നിനെതിരെ നാലുഗോളുകൾക്ക് ഏബിൾ പറമ്പായി പരാജയപ്പെടുത്തി. മറ്റുമത്സരങ്ങളിൽ ഗ്രാമദീപം വായനശാല ആയിത്തറയും സിവൈസി ചിറ്റാരിപ്പറമ്പും വിജയിച്ചു.

ഇന്ന് നടക്കുന്ന ആദ്യമത്സരത്തിൽ സി കെ സോക്കർ അക്കാദമി യുവധാര പടുവിലായിയെ നേരിടും. തുടർന്ന് പ്ലയേഴ്സ്,ശിവപുരവും എച്ച്എസ് കോർണർ പാട്യവും, മൂന്നാം മത്സരത്തിൽ എഫ്എഫ്കെ കൂത്തുപറമ്പും റൈഡേഴ്സ് ഉരുവച്ചാലും അവസാന മത്സരത്തിൽ എപിക തോട്ടടയും ന്യൂ ഫൈറ്റേഴ്സ് നീർവേലിയും ഏറ്റുമുട്ടും. ഏഴ് ദിവസങ്ങളിലായി 24ടീമുകളാണ് ഏറ്റുമുട്ടുക. 21ന് സെമി. 22ന് ഫൈനൽ. അന്ന് വനിതകളുടെ സൗഹൃദ മത്സരവുമുണ്ട്. വിജയികൾക്ക് 25, 000 രൂപയും ട്രോഫിയുമാണ് സമ്മാനം. റണ്ണറപ്പിന് 20, 000 രൂപയും ട്രോഫിയും ലഭിക്കും.

Post a Comment

أحدث أقدم

Join Whatsapp

Advertisement