മൂന്ന്‌ വയസുകാരന്‌ അങ്കണവാടിയിൽ മർദനം; ആയക്കെതിരെ കേസെടുത്തു





കണ്ണൂർ> മൂന്ന് വയസുകാരനെ അങ്കണവാടിയിൽ ആയ കെട്ടിയിട്ട് മർദിച്ചതായി പരാതി. അടിയേറ്റ് മുഹമ്മദ് ബിലാൽ എന്ന കുട്ടിയുടെ കൈകളിൽ മുറിവുണ്ടായി. കുട്ടിയെ കെട്ടിയിട്ട് അടിക്കുകയായിരുന്നെന്ന് അച്ഛൻ അൻഷാദ് പരാതിയിൽ പറഞ്ഞു.
കുട്ടി പോടാ എന്ന് വിളിച്ചതിനാണ് മർദിച്ചതെന്ന് പറയുന്നു. കണ്ണൂർ കീഴുന്ന പാറയിലാണ് സംഭവം. സംഭവത്തിൽ അങ്കണവാടി ആയക്കെതിരെ കേസെടുത്തു. ചൈൽഡ് ലൈനാണ് പരാതി നൽകിയത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement