കോലഞ്ചേരി: സില്‍വര്‍ ലൈന്‍ പദ്ധതിയ്‌ക്കെതിരെ സംസ്ഥാനത്ത് ഉടനീളം പ്രതിപക്ഷ പ്രതിഷേധം അരേങ്ങേറുകയാണ്. ഇപ്പോഴിതാ പ്രതിഷേധക്കാര്‍ പിഴുതുമാറ്റിയ സര്‍വേക്കല്ല് തിരികെയിടീച്ചിരിക്കുകയാണ് ഒരു ഭൂവുടമ. തിരുവാണിയൂര്‍ പഞ്ചായത്തിലെ മാമലയില്‍ കോണ്‍ഗ്രസുകാര്‍ പിഴുതു മാറ്റിയ സര്‍വേക്കല്ലാണ് സ്ഥലമുടമ മുല്ലക്കല്‍ സരള രവീന്ദ്രന്റെ പരാതിയെത്തുടര്‍ന്ന് പുനസ്ഥാപിച്ചത്.
തന്റെ സ്ഥലത്ത് അതിക്രമിച്ച് കടന്നാണ് കല്ല് മാറ്റിയതെന്ന് പരാതിയില്‍ പറയുന്നു. ഒടുവില്‍ ചോറ്റാനിക്കര പൊലീസിന്റെ സാന്നിധ്യത്തില്‍ കെ റെയില്‍ അധികൃതര്‍ കല്ല് പുനസ്ഥാപിച്ചു. കെ റെയില്‍ കല്ലിടലനിനെതിരെ കോണ്‍ഗ്രസ്, ബിജെപി പ്രതിഷേധങ്ങള്‍ പ്രദേശത്ത് നടക്കുന്നുണ്ട്.
ജനങ്ങൾ കൂടെ ഉണ്ടെന്നും പദ്ധതിയില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രഖ്യാപിച്ച പദ്ധതികളൊന്നും കടലാസില്‍ ഒതുങ്ങില്ലെന്നും എന്തെല്ലാം നടപ്പാക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടോ അതെല്ലാം ജനങ്ങളുടെ പിന്തുണയോടെ തന്നെ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തില്‍വ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം കെറെയില്‍ വിഷയത്തില്‍ തന്റെ നിലപാട് ആവര്‍ത്തിച്ചത്.
إرسال تعليق