ഒരിടവേളയ്ക്ക് ശേഷം വിവിധ രാജ്യങ്ങളിൽ വീണ്ടും കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. രോഗവ്യാപനത്തിനെതിരെ രാജ്യങ്ങൾ ജാഗ്രത പാലിക്കണമെന്നും വരാനിരിക്കുന്ന കൊവിഡ് വ്യാപന തരംഗത്തിന്റെ ചെറിയൊരു അംശം മാത്രമാണിതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
മഞ്ഞുമലയുടെ അറ്റമെന്നാണ് നിലവിലെ രോഗവ്യാപനത്തെ ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അഥനം ഗെബ്രിയേസസ് വിശേഷിപ്പിച്ചത്. കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ, കൂടുതൽ വ്യാപന ശേഷിയുള്ള ഒമിക്രോൺ വകഭേദം, ഉപവിഭാഗമായ BA.2, കൊവിഡ് വാക്സിനേഷനിലെ കുറവ് എന്നിവയാണ് വീണ്ടും കേസുകൾ വർധിക്കുന്നതിന് ലോകാരോഗ്യ സംഘടന കാരണമായി പറയുന്നത്.
കഴിഞ്ഞ ആഴ്ചത്തെ അപേക്ഷിച്ച് ആഗോള തലത്തിൽ പുതിയെ കൊവിഡ് കേസുകളിൽ എട്ട് ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. മാർച്ച് ഏഴ് മുതൽ പതിനൊന്ന് വരെ 1 കോടിയിലേറെ കൊവിഡ് കേസുകളും 43000 കൊവിഡ് മരണങ്ങളും ലോകത്ത് റിപ്പോർട്ട് ചെയ്തു. ചൈന, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുൾപ്പെടുന്ന ദക്ഷിണ പസഫിസ് മേഖലകളിലാണ് കൂടുതലും രോഗവ്യാപനം ഉണ്ടായിരിക്കുന്നത്. 25 ശതമാനം വർധനവാണ് ഈ മേഖലകളിൽ കൊവിഡ് വ്യാപനത്തിൽ ഉണ്ടായിരിക്കുന്നത്. ആഫ്രിക്കൻ മേഖലകളിൽ 12 ശതമാനവും യൂറോപ്പിൽ രണ്ട് ശതമാനവും.
إرسال تعليق