നീണ്ട ഇടവേളക്ക് ശേഷം കൊവിഡ് വ്യാപനത്തെത്തുടർന്ന് 90 ലക്ഷം ജനസംഖ്യയുള്ള നഗരത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ച് ചൈന. ചൈനയുടെ വടക്ക് കിഴക്കൻ നഗരമായ ചാങ്ചുനിലാണ് ലോക്ക് ഡൗൺ. നഗരത്തിലേക്കുള്ള വാഹനഗതാഗതവും റദ്ദാക്കിയിട്ടുണ്ട്.ആരും വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും മൂന്ന് തവണ കൊവിഡ് ടെസ്റ്റിന് വിധേയനാകണമെന്നും അധികൃതർ നിർദേശിച്ചു.
അനിവാര്യമല്ലാത്ത കടകൾ അടക്കണമെന്നും നിർദേശത്തിൽ പറയുന്നു. വെള്ളിയാഴ്ച 397 പുതിയ കൊവിഡ് കേസുകളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ 98 കേസുകളും ചാങ്ചുൻ നഗരത്തിനടുത്തുള്ള ജിലിൻ പ്രവിശ്യയിലാണ്.
إرسال تعليق