സർവോദയ മണ്ഡലം സ്ഥാപക ദിനാഘോഷത്തിൽ സ്വാതന്ത്ര്യ സമര സേനാനികളെയും ഗാന്ധിയൻമാരെയും ആദരിച്ചു





കണ്ണൂർ : സർവോദയ മണ്ഡലം സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി സർവോദയ മണ്ഡലത്തിന്റെയും ഗാന്ധി യുവ മണ്ഡലത്തിന്റെയും ആഭിമുഖ്യത്തിൽ
സ്വാതന്ത്ര്യ സമര സേനാനികളെയും ഗാന്ധിയൻമാരെയും ആദരിച്ചു. സ്വാതന്ത്ര്യ സമര സേനാനി ഇരിട്ടി കീഴൂരിലെ അപ്പ നായർ, ഗാന്ധിയൻ
കുടുക്കിമെട്ടയിലെ എ രഘു മാസ്റ്റർ എന്നിവരെയാണ് അവരവരുടെ വീടുകളിൽ ചെന്ന് ആദരിച്ചത്.
സർവോദയ മണ്ഡലം മുൻ ജില്ലാ സെക്രട്ടറി
പവിത്രൻ കൊതേരി ഇരുവരെയും ആദരിച്ചു. ഗാന്ധി യുവ മണ്ഡലം ജില്ലാ പ്രസിഡണ്ട് പ്രദീപൻ തൈക്കണ്ടി, ട്രഷറർ സനോജ് നെല്ല്യാടൻ, പി വി വിജയൻ, സിതിൻ വേണുഗോപാൽ, പി ലനീഷ് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement