പാർട്ടി കോൺഗ്രസിന്റെ ഭാഗമായി സ്ഥാപിച്ച പ്രചാരണ ബോർഡുകൾ നശിപ്പിച്ചു ; പാനൂരിൽ പ്രതിഷേധ പ്രകടനവുമായി സി പി എം



സി പി എം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായി പാനൂരിന്റെ വിവിധ മേഖലയിൽ സ്ഥാപിച്ച പ്രചാരണ ബോർഡുകൾ നശിപ്പിച്ചതിൽ പ്രതിഷേധിച്ച് പാനൂർ ടൗണിൽ സി പി എം പ്രതിഷേധ പ്രകടനം നടത്തി.

ഇന്നലെ രാത്രി പാനൂർ ബസ്സ് സ്റ്റാന്റ് ജംഗ്ഷൻ, ഒട്ടോ സ്റ്റാന്റ്, നജാത്ത് സ്കൂൾ പരിസരം, സെൻട്രൽ എല്ലാങ്കോട് എന്നിവിടങ്ങളിലെ പ്രചാരണ ബോർഡുകളാണ് നശിപ്പിച്ചത്. പ്രതിഷേധ പ്രകടനത്തിന് എം.പി ബൈജു, എൻ. അനൂപ്, കിരൺ കരുണാകരൻ എന്നിവർ നേതൃത്വം നൽകി.

Post a Comment

أحدث أقدم

Join Whatsapp

Advertisement