പാനൂർ : കണ്ണംവെള്ളി പടിക്കൽ പരിസരത്ത് സ്ഥാപിച്ച സി. പി. ഐ (എം) പാർട്ടി കോൺഗ്രസ് പ്രചരണ ബോർഡ് വീണ്ടും നശിപ്പിച്ചു. ഇതിനുമുമ്പും ഇതേ സ്ഥലത്ത് പ്രചരണ ബോർഡുകൾ നശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം മാഹാത്മ വായനശാല പരിസരത്ത് സ്ഥാപിച്ച ബോർഡും സംഘാടകസമിതി ഓഫീസും നശിപ്പിച്ചിരുന്നു. ഇതിന്പിന്നിൽ ആർ.എസ്.എസ് ആണെന്ന് സിപിഐഎം ആരോപിച്ചു. തുടർച്ചയായി സിപിഎമ്മിന്റെ പ്രചരണ ബോർഡ് നശിപ്പിച്ച് നാട്ടിൽ കലാപമുണ്ടാക്കാനും സമാധാന അന്തരീക്ഷം തകർക്കാനും ശ്രമിക്കുന്ന ആർ.എസ്.എസ് ക്രിമിനലുകൾക്കെതിരെ പൊലീസ് കർശന നിയമനടപടി സ്വീകരിക്കണമെന്ന് സിപിഐ (എം) പെരിങ്ങളം ലോക്കൽ സെക്രട്ടറി എൻ. അനൂപ് ആവശ്യപ്പെട്ടു.
إرسال تعليق