'കടലാസിൽ ഒതുങ്ങില്ല, കെ-റെയിൽ നടപ്പാക്കും; പ്രതിപക്ഷ പ്രതിഷേധങ്ങൾ ജനങ്ങൾ തള്ളികളയും': മുഖ്യമന്ത്രി


തിരുവനന്തപുരം: സിൽവർ ലൈൻ  പദ്ധതി ഭൂമിയേറ്റെടുക്കലിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ പിന്നോട്ടില്ലെന്നാവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.സർക്കാർ പ്രഖ്യാപിച്ച പദ്ധതികളൊന്നും കടലാസിൽ ഒതുങ്ങില്ലെന്നും എന്തെല്ലാം നടപ്പിലാക്കുമെന്ന് സർക്കാർ പറഞ്ഞിട്ടുണ്ടോ അതെല്ലാം ജനങ്ങളുടെ പിന്തുണയോടെ തന്നെ നടപ്പാക്കുമെന്നും പിണറായി ആവർത്തിച്ചു.


കെ റെയിൽ പദ്ധതിക്കുള്ള ഭൂമിയേറ്റെടുക്കലിനെതിരെ കോട്ടയത്ത് അടക്കം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധങ്ങളെ തള്ളിയ മുഖ്യമന്ത്രി, പ്രതിഷേധങ്ങളെല്ലാം വികസനത്തിന് എതിരാണെന്നും കുറ്റപ്പെടുത്തി. പ്രതിപക്ഷത്തെ രൂക്ഷ ഭാഷയിലാണ് മുഖ്യമന്ത്രി വിമർശിച്ചത്. നാടിന്റെ പുരോഗതിക്ക് തടസം നിൽക്കാൻ കോൺഗ്രസ് ശ്രമിക്കുകയാണെന്നും ബിജെപിയും സമാനനിലപാടാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കെഎസ് ടിഎ സംസ്ഥാന സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

Post a Comment

أحدث أقدم

Join Whatsapp

Advertisement