ലഹരി മുക്ത കണ്ണൂര്‍ ; സൈക്കിള്‍ റാലി സംഘടിപ്പിച്ച് കണ്ണൂര്‍ സിറ്റി പോലീസ്.



കണ്ണൂര്‍: കണ്ണൂര്‍ സിറ്റി പോലീസും കണ്ണൂര്‍ സൈക്കിള്‍ ക്ലബ്ബ് സംയുക്തമായി “Say yes to Sports – Say no to Drugs” എന്ന ബാനറില്‍ ലഹരി വിരുദ്ധ സംഗമത്തിന്‍റെ ഭാഗമായി കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ ഇളങ്കോ ആര്‍ IPS ന്‍റെ നേതൃത്വത്തില്‍ കണ്ണൂര്‍ ടൌണില്‍ സൈക്കിള്‍ റാലി നടത്തി. 19-03-22 തിയ്യതി കാലത്ത് 06.30 മണിക്ക് കണ്ണൂര്‍ കല്‍ടെക്സ് ജങ്ഷനില്‍ സിറ്റി പോലീസ് കമ്മീഷണര്‍ സൈക്കിള്‍ റാലി ഫ്ലാഗ് ഓഫ് ചെയ്തു. കല്‍ടെക്സ് മുതല്‍ താഴെ ചൊവ്വ, മരക്കാര്‍കണ്ടി, ആയിക്കര, HQ ഹോസ്പിറ്റല്‍, പ്രഭാത് ജങ്ഷന്‍, പ്ലാസ, റെയില്‍വേ സ്റ്റേഷന്‍, പഴയ ബസ്സ്റ്റാഡ്, വഴി കല്‍ടെക്സ് KSRTC പരിസരത്ത് റാലി സമാപിച്ചു. റാലിക്കിടെ വിവിധ കേന്ദ്രങ്ങളില്‍ സിറ്റി പോലീസ് കമ്മീഷണര്‍ ലഹരി വിരുദ്ധ ബോധവത്കരണ സന്ദേശം നല്കി. സൈക്കിള്‍ റാലിയില്‍ ASP ട്രെയിനി ശ്രീ വിജയ് ഭരത് റെഡ്ഡി IPS, കണ്ണൂര്‍ സൈക്കിള്‍ ക്ലബ്ബ് പ്രസിഡന്‍റ് ശ്രീ രതീശന്‍ കെ വി, ജോയിന്‍ സെക്രട്ടറി ശ്രീ പ്രശാന്ത് ടി, എക്സിക്യൂട്ടീവ് മെംബര്‍ ശ്രീ വാസുദേവ പൈ, ഹനീഷ് കെ വി, ക്ലബ്ബ് ട്രെഷര്‍ ഷിയാസ് വി സി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ ഇളങ്കോ ആര്‍ IPS ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കണ്ണൂര്‍ പോലീസ് സൈക്കിള്‍ റൈഡേഴ്സ്സും കണ്ണൂര്‍ സൈക്കിള്‍ ക്ലബ്ബ് റൈഡേഴ്സ്സും ഉള്‍പ്പെടെ പരിപാടിയില്‍ നൂറോളം പേര്‍ പങ്കെടുത്തു.  

Post a Comment

أحدث أقدم

Join Whatsapp

Advertisement