മലപ്പുറത്ത് ഗാലറി തകർന്ന് വീണ് നിരവധി പേർക്ക് പരുക്ക്


പൂങ്ങോട്ടിൽ ഫുട്ബോൾ ഗ്യാലറി തകർന്നുവീണു. അപകടത്തിൽ കളി കാണാനെത്തിയ നാൽപ്പതിലധികം പേർക്ക് പരിക്കേറ്റു. മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ശനിയാഴ്ച രാത്രിയാണ് അപകടം.

മൈതാനത്ത് സെവൻസ് ഫുട്ബോൾ മത്സരം നടക്കുന്നതിന് തൊട്ടുമുമ്പാണ് താത്കാലിക ഗ്യാലറി തകർന്നുവീണത്. ഗ്യാലറിയിൽ നിറയെ ആളുകളുണ്ടായിരുന്നു. അപകടത്തിന് ശേഷമുള്ള തിക്കിലും തിരക്കിലുംപെട്ടും നിരവധിപേർക്ക് പരിക്കേറ്റു.


കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിലുണ്ടായ ബലക്ഷയമാണ് ഗ്യാലറി തകർന്നുവീഴാൻ ഇടയാക്കിയതെന്നാണ് കരുതുന്നത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement