ഒന്നര വയസ്സുകാരിയെ വെള്ളത്തിൽ മുക്കിക്കൊന്ന കേസിൽ കുഞ്ഞിന്റെ അച്ഛൻ സജീവൻ അറസ്റ്റിൽ. ബാല നീതിനിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് അറസ്റ്റ്. അങ്കമാലിയിൽ നിന്നാണ് സജീവനെ അറസ്റ്റ് ചെയ്തത്.
ഇന്ന് ഉച്ചയോടെ കേസിൽ കുട്ടിയുടെ മുത്തശ്ശി സിപ്‌സിയെ അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരം പൂന്തുറയിൽ നിന്നാണ് ഇവർ പിടിയിലായത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് സിപ്‌സിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
إرسال تعليق