അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളേജിലെ ഹോസ്റ്റലിൽ നഴ്സ് തൂങ്ങി മരിച്ച നിലയിൽ. പയ്യന്നൂർ പാടിയോട്ടുചാൽ ചന്ദ്ര വയലിലെ രാഖിയെ (23) ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോളേജിനകത്തുള്ള ദന്തൽ കോളേജിന് സമീപത്തെ ഹോസ്റ്റൽ മുറിയിലാണ് തൂങ്ങി മരിച്ചത്. രാത്രി ഡ്യൂട്ടിയിൽ അഞ്ച് മണിക്ക് കയറേണ്ട രാഖിയെ സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് ഒപ്പം താമസിക്കുന്ന സഹനഴ്സുമാർ നോക്കിയപ്പോഴാണ് റൂമിനകത്ത് തൂങ്ങിയ നിലയിൽ കണ്ടത്. പത്ത് ദിവസം മുൻപാണ് രാഖി ഹോസ്പിറ്റലിൽജോലിയിൽ പ്രവേശിച്ചത്. ചക്കരക്കൽ എസ് ഐ മാരായ എം.ഗംഗാധരൻ, ബിനിഷ് എന്നിവർ സംഭവ സ്ഥലം സന്ദർശിച്ച് പ്രാഥമിക അന്വേഷണം നടത്തി. ബെന്നിയുടെയും, മിനിയുടെയും മകളാണ്. വിദ്യാർത്ഥിനികളായ അനഘ, റോജ എന്നിവർ സഹോദരങ്ങളാണ്.
إرسال تعليق