ഇരിട്ടി: പായം പഞ്ചായത്തിൽ ബഹുജന ജനപങ്കാളിത്തത്തോടെ തലശ്ശേരി -മൈസൂർ റൂട്ടിലെ ഇരിട്ടി പാലം മുതൽ വള്ളിയോട് എഫ് എച്ച്സി വരെ 14 കിലോമീറ്റർ ദൂരത്തിൽ അന്തർസംസ്ഥാന പാതയോര ശുചീകരണം നടത്തി. പരിപാടിയുടെ ഉദ്ഘാടനം പായം പഞ്ചായത്ത് പ്രസിഡണ്ട് പി രജനി നിർവ്വഹിച്ചു. വൈസ് പ്രസിഡൻറ് അഡ്വ. വിനോദ് കുമാർ അധ്യക്ഷനായിരുന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രമീള, ഇരിട്ടി എസ് ഐ ദിനേശൻ കോടിയേരി, പി സി പോക്കർ, അശോകൻ, സിഡിഎസ് ചെയർപേഴ്സൺ സിന്ധു, സി ഡി എസ്സ് അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് അംഗങ്ങൾ, ഹരിത കർമ്മ സേന അംഗങ്ങൾ, സന്നദ്ധ രാഷ്ട്രീയപ്രവർത്തകർ, ജൽ ജീവൻ മിഷൻ ടീം ലീഡേഴ്‌സ്, ഫയർ ഫോഴ്സ് സിവിൽ വളന്റിയേഴ്‌സ്, ഹെൽത്ത് ഡിപ്പാർട്മെന്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
إرسال تعليق