ബസ് പണിമുടക്ക്:പെരുവഴിയിലായി യാത്രക്കാർ



വിദ്യാർഥികളുടെ പരീക്ഷക്കാലത്ത് തുടങ്ങിയ സ്വകാര്യ ബസ് സമരം ജനത്തെയും വിദ്യാർത്ഥികളെയും വലച്ചു. ഒൻപതാംതരംവരെയുള്ള വാർഷിക പരീക്ഷ നടക്കുന്നതിനിടെയാണ് വ്യാഴാഴ്ച അനിശ്ചിതകാല സമരം തുടങ്ങിയത്. വിദ്യാർഥികളുടെയുൾപ്പെടെ നിരക്ക് വർധന ആവശ്യപ്പെട്ടുള്ള സമരം ജില്ലയിൽ പൂർണമായിരുന്നു.

കെ. എസ്. ആർ. ടി. സി. അധിക സർവീസുകൾ ഓടിക്കാൻ തീരുമാനമുണ്ടായിരുന്നെങ്കിലും ആവശ്യാനുസരണം ബസും ജീവനക്കാരും ഇല്ലാത്തത് യാത്രക്ലേശത്തിനിടയാക്കി. സമരത്തിന്റെ പശ്ചാത്തലത്തിൽ സമാന്തരസർവീസുകൾ കൂടുതലായി നിരത്തിലിറങ്ങി. ജില്ലയിലെ പ്രധാന നഗരങ്ങളിൽനിന്നും കണ്ണൂരിലേക്കും
തിരിച്ചും ടൂറിസ്റ്റ് വാഹനങ്ങളുൾപ്പെടെ സർവീസ് നടത്തി. തീവണ്ടികളിലും നല്ല തിരക്കനുഭവപ്പെട്ടു. പൊതുവാഹന സംവിധാനം ഇല്ലാതായതോടെ പലരും സ്വന്തം വാഹനമെടുത്ത് പുറത്തിറങ്ങിയത് പലയിടങ്ങളിലും ഗതാഗതക്കുരുക്കിനിടയാക്കി.

Post a Comment

أحدث أقدم

Join Whatsapp

Advertisement