പാര്‍ലമെന്റിന് മുന്നില്‍ യുഡിഎഫ് എംപിമാരെ കയ്യേറ്റം ചെയ്ത് ഡല്‍ഹി പൊലീസ്; സംഘര്‍ഷം സില്‍വര്‍ ലൈന്‍ പ്രതിഷേധത്തിനിടെ


ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാരുടെ പാര്‍ലമെന്റ് മാര്‍ച്ചില്‍ സംഘര്‍ഷം. സില്‍വര്‍ ലൈന്‍ വിഷയത്തില്‍ വിജയ് ചൗക്കില്‍ പ്രതിഷേധിക്കുകയായിരുന്നു യുഡിഎഫ് എംപിമാര്‍. തുടര്‍ന്ന് ഇവിടെ നിന്നും പാലര്‍ലമെന്റിന് മുന്നിലെ ഗാന്ധി പ്രതിമയ്ക്ക് സമീപത്തേക്ക് മാര്‍ച്ച് നടത്തുന്നതിനിടെ ആയിരുന്നു സംഘര്‍ഷം അരങ്ങേറിയത്.

ലോക് സഭയില്‍ സില്‍വര്‍ ലൈന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഹൈബി ഈഡന്‍ എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു പ്രതിഷേധം. തുടര്‍ന്ന്് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് ചെയ്ത എംപിമാരെ പൊലീസ് തടയുകയായിരുന്നു.


ഉന്തിനും തള്ളിനുമിടെ എംപിമാരെ ഡല്‍ഹി പൊലീസ് കയ്യേറ്റം നിലയുണ്ടായി. ഹൈബി ഈഡന്‍ എംപിയുടെ മുഖത്ത് അടിയേല്‍ക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. ടി എന്‍ പ്രതാപനെയും, കെ മുരളീധരനെയും പിടിച്ച് തള്ളിയെന്നും എംപിമാര്‍ ആരോപിച്ചു. പ്രദേശത്ത് വന്‍ പൊലീസ് സംഘമായിരുന്നു നിലയുറപ്പിച്ചിരുന്നത്. വനിത എംപിയെ തടഞ്ഞത് പുരുഷ പൊലീസ് ഉദ്യോഗസ്ഥരായിരുന്നു എന്നും ആരോപിച്ചു.


പൊലീസ് നടപടി എംപിമാരുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നതാണ് എന്നും കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ആരോപിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement