കൊവിഡ് നാലാം തരംഗം ജൂൺ – ജൂലായ് മാസങ്ങളിൽ ; രോഗ വ്യാപന നിരക്ക് കൂടും, കനത്ത ജാഗ്രത



കൊവിഡ് നാലാം തരംഗം നിസാരമായി കാണരുതെന്നും അവയുടെ വ്യാപന നിരക്ക് കൂടുതൽ ആയിരിക്കും എന്നും മുന്നറിയിപ്പ്. എല്ലാവരും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ജൂണ്‍- ജൂലായ് മാസത്തില്‍ നാലാം തരംഗം എത്തുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

കൊവിഡ് നാലാം തരംഗത്തില്‍ രോഗവ്യാപന നിരക്ക് കൂടുതലായിരിക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. രോഗം തീവ്രമാകാന്‍ സാദ്ധ്യതയില്ല. മരണനിരക്കും കുറവായിരിക്കും. എന്നാല്‍ ജാഗ്രത വേണം. മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് ഇന്നലെ 1088 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 9530 സജീവ കേസുകളാണ് ഉള്ളത്. ഇതില്‍ 9.5 ശതമാനം പേര്‍ മാത്രമേ ആശുപത്രികളില്‍ ചികിത്സയിലുള്ളൂ. 26,967 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇന്നലെ ഒരു മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുവരെ 66,793 പേര്‍ മരിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement