ആറളം ഫാമിലും അയ്യപ്പൻ കാവിലും അഗ്നിബാധ ഏക്കർ കണക്കിന് സ്ഥലത്തെ കാർഷിക വിളകൾ നശിച്ചു



ഇരിട്ടി: ആറളം ഫാമിലും മുഴക്കുന്ന് പഞ്ചായത്തിലെ അയ്യപ്പൻകാവിലും ഉണ്ടായ തീപിടുത്തത്തിൽ വൻ കൃഷിനാശം. അതിശക്തമായ വേനൽ ചൂടിൽ ഞായറാഴ്ച ഉച്ചയോടെയായിരുന്നു രണ്ടിടങ്ങളിലും തീപിടുത്തമുണ്ടായത്.

ആറളം ഫാം പ്രധാന ഗോഡൗണിന് സമീപത്തുള്ള കശുമാവിൻ തോട്ടത്തിലാണ് തീപിടുത്തമുണ്ടായത്. ഏക്കർ കണക്കിന് സ്ഥലത്തെ കശുമാവ് അടക്കമുള്ള കാർഷികവിളകൾ കത്തിനശിച്ചു. പേരാവൂർ നിന്നെത്തിയ ഫയർഫോഴ്സും, ആറളം പോലീസും ,ആറളം ഫാമിലെ തൊഴിലാളികളും, ഇതുവഴിയുള്ള യാത്രക്കാരുമാണ് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ അണച്ചത്.
അയ്യപ്പൻകാവ് കനകത്തിടം സർപ്പക്കാവിന് സമീപത്തും തീപിടിത്തമുണ്ടായി. കനകത്തിടം കുടുംബക്കാരായ വിദ്യാധരൻ, നാരായണൻ, വത്സൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലാണ് തീപിടുത്തമുണ്ടായത്. ഇവരുടെ കശുമാവുകൾ അടക്കമുള്ള കാർഷിക വിളകൾ കത്തി നശിച്ചു. ഇരിട്ടിയിൽ നിന്നും എത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement