തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ബസിലും ഓണ്‍ലൈന്‍ പെയ്മെന്റ് സംവിധാനം ഉടന്‍ നിലവില്‍ വരും. ബസ് യാത്ര കൂടുതല്‍ സുഗമമാക്കാന്‍ ഫോണ്‍ പേ വഴി ടിക്കറ്റ് പണം നല്‍കാം. ഇതിനായുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.
യാത്രക്കാരുടെ പക്കല്‍ പണമില്ലെങ്കില്‍ ഫോണ്‍ പേ വഴി ടിക്കറ്റ് പണം നല്‍കാനാകും. ബസിലും റിസര്‍വേഷന്‍ കൗണ്ടറിലും ഈ സേവനം നടപ്പാക്കും. കണ്ടക്ടര്‍ കാണിക്കുന്ന ക്യൂആര്‍ കോഡ് വഴിയാണ് മൊബൈല്‍ ഫോണിലൂടെ ടിക്കറ്റ് തുക കൈമാറുക.
കെഎസ്‌ആര്‍ടിസി ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ ചെയ്യാന്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഫോണ്‍ പേ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. യുപിഐ മുഖേന പണമിടപാടുകള്‍ ചെയ്യുന്ന യാത്രക്കാരുടെ ഇടപാട് പരാജയപ്പെടുകയോ ,ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുകയോ ചെയ്താല്‍ 24 മണിക്കൂറിനകം തന്നെ നഷ്ടമായ തുക തിരികെ ലഭ്യമാകും.
إرسال تعليق