യുഡിഎഫില്‍ ചില എതിര്‍പ്പുകളുണ്ട്; പക്ഷേ എന്‍സിപിയിലേക്കില്ലെന്ന് മാണി സി.കാപ്പന്‍


എന്‍സിപിയിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന വാര്‍ത്ത നിഷേധിച്ച് യുഡിഎഫ് പിന്തുണയോടെ പാലായില്‍ വിജയിച്ച മാണി സി.കാപ്പന്‍ എംഎല്‍എ. എന്‍സിപിയിലേക്ക് പോകുന്നുവെന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണ്. യുഡിഎഫില്‍ ചില എതിര്‍പ്പുകളുണ്ട്. എന്നാല്‍ എല്‍ഡിഎഫിനൊപ്പം പോകില്ലെന്നും മാണി സി.കാപ്പന്‍ പറഞ്ഞു. ശരത് പവാറുമായി നടത്തിയ കൂടിക്കാഴ്ച വ്യക്തിപരം മാത്രമാണ്. അതിനെ മറ്റൊരു തലത്തിലേക്ക് കാണേണ്ടതില്ല. അദ്ദേഹത്തെ ഇനിയും കാണുമെന്നും മാണി സി.കാപ്പന്‍ പറഞ്ഞു.

മാണി സി.കാപ്പന്‍ എന്‍സിപിയിലേക്ക് മടങ്ങിയെത്തിയേക്കുമെന്നും വനംമന്ത്രി എ.കെ.ശശീന്ദ്രനെ മാറ്റി മന്ത്രിയാക്കാമെന്ന വാഗ്ദാനം എന്‍സിപി സംസ്ഥാന നേതൃത്വം മാണി സി.കാപ്പന് നല്‍കിയിട്ടുണ്ടെന്നുമായിരുന്നു റിപ്പോര്‍ട്ട്. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി.ചാക്കോ മുന്‍കയ്യെടുത്താണ് നീക്കങ്ങളെന്നായിരുന്നു വിവരം. പി.സി.ചാക്കോയുമായും ശരദ് പവാറുമായും മാണി സി.കാപ്പന്‍ ചര്‍ച്ച നടത്തിയെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

Post a Comment

أحدث أقدم

Join Whatsapp

Advertisement