പാചക വാതക വില കൂട്ടി. വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ ഒരു കുറ്റി സിലിണ്ടറിന് 956 രൂപയായി. അഞ്ച് കിലോഗ്രാമിന്റെ സിലിണ്ടറിന് 13 രൂപയും കൂട്ടിയിട്ടുണ്ട്.
ഇന്നലെ ഇന്ധനവിലയിലും വർധന രേഖപ്പെടുത്തിയിരുന്നു. ഇന്ന് രാവിലെ ആറ് മണിയോടെ പുതുക്കിയ വില പ്രാബല്യത്തിൽ വരും. നാലരമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് ഇന്ധന വില വർധിച്ചത്. പെട്രോളിന് 87 പൈസയും ഡീസലിന് 85 പൈസയുമാണ് കൂട്ടിയത്. ഇതോടെ ഒരു ലിറ്റർ പെട്രോളിന് 105.18 രൂപയും ഡീസലിന് 92.40 രൂപയും ഇനി മുതൽ നൽകണം.
റഷ്യ യുക്രൈൻ യുദ്ധത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഒയിൽ വില കുതിച്ചുയർന്നിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ത്യയിലും ഇന്ധന വിലയിൽ മാറ്റം വന്നത്.
إرسال تعليق