ചമ്പാട് മേഖലയിൽ മുള്ളൻപന്നി ശല്യം രൂക്ഷം ; വളർത്തുമൃഗങ്ങളടക്കം അക്രമിക്കപ്പെടുന്നു.




ചമ്പാട് മേഖലയിൽ മുള്ളൻപന്നി ശല്യം രൂക്ഷം. കാർഷിക വിളകൾ നശിപ്പിക്കപ്പെടുന്നതിനൊപ്പം തന്നെ നായകളടക്കമുള്ള വളർത്തുമൃഗങ്ങളും അക്രമിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം നായയുടെ കണ്ണിന് സമീപമാണ് മുള്ളൻപന്നിയുടെ മുള്ള് തറഞ്ഞ് നിന്നത്. മുള്ള് പുരികം തുളച്ച് കയറിയ നിലയിലായതിനാൽ കണ്ണ് അടക്കാൻ സാധിക്കാത്ത നിലയിരുന്നു നായ. മറ്റൊരു നായയുടെ മുഖത്താണ് മുള്ള് തുളഞ്ഞു കയറിയത്. ഇതേ തുടർന്ന് ഭക്ഷണം കഴിക്കാനാവാത്ത അവസ്ഥയിലായിരുന്നു. 2 നായകളെയും റിട്ട. അധ്യാപകൻ കുണ്ടുകുളങ്ങരയിലെ രാജീവൻ രക്ഷിക്കുകയായിരുന്നു. മുള്ള് ഊരിമാറ്റിയ അദ്ദേഹം മുറിവിൽ മരുന്ന് വയ്ക്കുകയും ചെയ്തു.

Post a Comment

أحدث أقدم

Join Whatsapp

Advertisement