കണ്ണൂര്‍: തങ്ങളുടെ സമുദായം ആരാധിക്കുന്ന മുച്ചിലോട്ട് ഭഗവതിയുടെ തെയ്യം കോലം കണ്ണൂരില്‍ നടക്കുന്ന സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി പ്രദര്‍ശിപ്പിക്കുന്നതിനെതിരെ വാണിയ സമുദായ സമിതി. സമുദായത്തിന്റെ വിശ്വാസം വ്രണപ്പെടുന്ന പ്രവര്‍ത്തിയായതിനാല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തെയ്യം കോലം പ്രദര്‍ശിപ്പിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സമിതി സംസ്ഥാന അദ്ധ്യക്ഷന്‍ വി വിജയന്‍ പറഞ്ഞു.
വടക്കേ മലബാറില്‍ കണ്ണൂര്‍, കാസര്‍കോഡ്, കോഴിക്കോട് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 108ഓളം മുച്ചിലോട്ട് കാവുകളിലായി വാണിയ സമുദായാംഗങ്ങള്‍ കുലദേവതയായി ആരാധിച്ചുവരുന്നതാണ് മുച്ചിലോട്ട് ഭഗവതി. കഴിഞ്ഞ കുറച്ചു കാലങ്ങളായി മുച്ചിലോട്ട് ഭഗവതി കോലങ്ങള്‍ തെരുവുകളില്‍ ഫ്‌ളക്‌സ് ബോര്‍ഡുകളിലും രാഷ്ട്രീയമായും അല്ലാതെയുമുള്ള പ്രചരണങ്ങള്‍ക്കും വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും വി വിജയന്‍ പറഞ്ഞു.
കൂത്തുപറമ്പിലും പാപ്പിനിശേരിയിലും പാര്‍ട്ടി പതാകകളോടെ തെയ്യം കോലം പ്രദര്‍ശിപ്പിച്ചിട്ടിട്ടുണ്ട്. ഈ തരത്തില്‍ വികൃതമായി കോലത്തെ ഉപയോഗിക്കുന്നതിനെ സമുദായം ശക്തമായി പ്രതിഷേധിക്കുന്നുവെന്നും വി വിജയന്‍ പറഞ്ഞു.
വിശ്വാസികള്‍ക്ക് ഇത് അംഗീകരിക്കാന്‍ കഴിയില്ല. ഇതുമായി ബന്ധപ്പെട്ട് സിപിഐഎം ജില്ലാ കമ്മറ്റിക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇപ്പോഴും പല സ്ഥലങ്ങളിലും കട്ട് ഔട്ടുകളും ഫ്‌ളക്‌സുകളും ഉണ്ടെന്നും വി വിജയന്‍ പറഞ്ഞു.
തെയ്യം കോലം സിപിഐഎം പ്രചരണത്തിന് ഉപയോഗിക്കുന്നതിനെ എതിര്‍ത്ത് വാണിയ സമുദായ സമിതി; 'വിശ്വാസികള്‍ക്ക് ഇത് അംഗീകരിക്കാന്‍ കഴിയില്ല'സമുദായ സമിതിയില്‍ എല്ലാ പാര്‍ട്ടികളില്‍ നിന്നുമുള്ളവരും ഉണ്ട്. സമിതി ഏതെങ്കിലും പാര്‍ട്ടിക്ക് എതിരല്ല. പക്ഷെ തങ്ങള്‍ ആരാധിക്കുന്ന തെയ്യം കോലം പരസ്യകാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെതിരെ സമുദായ അംഗങ്ങള്‍ ഒറ്റക്കെട്ടാണെന്ന് സമിതി സെക്രട്ടറി ഷാജി കുന്നാവ് പറഞ്ഞു.
إرسال تعليق