കണ്ണൂർ തടിക്കടവിൽ ഏഴാം ക്ലാസ് വിദ്യാർഥിനിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. തടിക്കടവ് ഗവ. ഹൈസ്കൂള്‍ വിദ്യാര്‍ഥിനി ആൻ മരിയയാണ് മരിച്ചത്. ചാണോക്കുണ്ട് ഉറുട്ടേരിയിലെ മണാലിക്കൽ ജയിംസിന്‍റെ മകളാണ് ആന്‍ മരിയ. ഇന്ന് രാവിലെയാണ് വീടിന് സമീപത്തുള്ള പുഴയിൽ ആന്‍ മരിയയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
إرسال تعليق