കണ്ണൂർ:സംസ്ഥാന ബജറ്റിൽ മലബാറിനാകെയും കണ്ണൂരിന് പ്രത്യേകിച്ചും നല്ല പരിഗണനയാണ് ലഭിച്ചതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ. നാടിന്റെ വികസനത്തോടൊപ്പം ക്ഷേമ പദ്ധതികൾക്കും ബജറ്റ് ഊന്നൽ നൽകി. ബജറ്റ് കണ്ണൂർ ജില്ലയിലെ വികസന മുന്നേറ്റത്തിന് ആക്കം കൂട്ടും.പുതിയ ഐടി പാർക്ക്, ഐ ടി ഇടനാഴി എന്നിവ ജില്ലയുടെ ഐ ടി വികസനത്തിന് വഴി തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
മട്ടന്നൂരിൽ പുതിയ സയൻസ് പാർക്ക് വരുന്നു.കാർഷികാവശ്യത്തിനുള്ള ജലസേചനത്തിന് പഴശ്ശി ജലസേനചന പദ്ധതി കനാലുകൾ നവീകരിക്കുന്നതിന് 5 കോടി രൂപയാണ് നീക്കിവെച്ചത്. ഇത് കാർഷിക മേഖലയ്‌ക്ക് കരുത്ത് പകരും.അഴീക്കൽ തുറമുഖം, കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളം എന്നിവയുടെ വികസനത്തിനും ആവശ്യമായ തുക നീക്കിവെച്ചു.മലബാർ ക്യാൻസർ സെന്റർ 28 കോടിയും, ഐഎച്ച്‌ആർഡി കോളേജിന് 22 കോടിയും അനുവദിച്ചു.ജില്ലയ്‌ക്കായി ചെറുതും വലുതുമായ മറ്റ് നിരവധി പദ്ധതികളും ബജറ്റിലുണ്ട്. ഇതെല്ലാം ജില്ലയുടെ വികസനക്കുതിപ്പിന് അവസരമൊരുക്കുമെന്നും എം വി ജയരാജൻ പ്രസ്‌താവനയിൽ പറഞ്ഞു.
إرسال تعليق