കണ്ണൂര്‍: കണ്ണൂര്‍ ടൌണ്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വീണ്ടും മയക്കുമരുന്നു വേട്ട. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ ഇളങ്കോ ആര്‍ IPS ന്‍റെയും കണ്ണൂര്‍ ACP ശ്രീ പി പി സദാനന്ദന്‍റെയും നര്‍ക്കോട്ടിക് സെല്‍ ACP ശ്രീ ജസ്റ്റിന്‍ എബ്രഹാമിന്‍റെയും നിര്‍ദ്ദേശപ്രകാരം കണ്ണൂര്‍ ടൌണ്‍ ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ആണ് മയക്കുമരുന്നുകള്‍ കണ്ടെത്തിയത്. നേരത്തെ പിടികൂടിയ മയക്കുമരുന്നു വിതരണ സംഘത്തിന്‍റെ ബന്ധുവിന്‍റെ പടന്നപ്പലാത്തുള്ള ഇന്റീരിയര്‍ ഡിസൈന്‍ ഷോപ്പില്‍ നടത്തിയ പരിശോധനയില്‍ ആണ് മയക്കുമരുന്നുകള്‍ കണ്ടെത്തിയത്. 270 LSD സ്റ്റാമ്പ് (3.5ഗ്രാം) 19 ഗ്രാം ലഹരി ഗുളികകളും, 18.5 ഗ്രാം ബ്രൌണ്‍ ഷുഗറും കണ്ടെത്തിയവയില്‍പ്പെടുന്നു. നേരത്തെ MDMA മയക്കുമരുന്നു കേസ്സില്‍ പോലീസ് പിടിയില്‍ ആയ അഫ്സലിന്‍റെയും ബള്‍ക്കീസിന്‍റെയും അടുത്ത ബന്ധുവായ ജനീസ്, വ: 40/22, കരീലകത്ത് ജനീസസ്, മരക്കാര്‍കണ്ടി, തയ്യില്‍ (പി ഓ), നിസ്സാം, ബാംഗ്ലൂര്‍ എന്നിവരാണ് മറ്റ് പ്രതികള്‍. ഈ കേസ്സിലെ ഒന്നാം പ്രതിയാണ് ജനീസ്. നിസ്സാം, ബള്‍ക്കീസ്, അഫ്സല്‍ എന്നിവരാണ് മറ്റ് പ്രതികള്‍. ഒന്നാം പ്രതിയായ ജനീസ് വടകക്കേടുത്ത മുറിയില്‍ രണ്ടാം പ്രതിയായ ബാംഗ്ലൂര്‍ താമാസക്കാരനായ നിസ്സാമില്‍ നിന്നും വില്‍പ്പനക്കായി എത്തിക്കുന്ന മയക്കുമരുന്നുകള്‍ റിറ്റൈല്‍ വില്പനക്കായി അളന്നു തൂക്കി വിതരണം ചെയ്യുന്ന ജോലിയാണ് ബള്‍ക്കീസും അഫ്സലും ചെയ്തു വരുന്നത്. ജനീസ്. നിസ്സാം എന്നിവര്‍ ഒളിവിലാണെന്നും പ്രതികള്‍ എല്ലാവരും ബന്ധുക്കളാണെന്നും കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ ഇളങ്കോ ആര്‍ IPS അറിയിച്ചു. ഈ കേസ്സുകളുടെ അന്വേഷണത്തിനായി ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു. SI മാരായ വിനോദ് കുമാര്‍, മഹിജന്‍, ASI രഞ്ജിത്, SCPO മാരായ ഷാജി, മുഹമ്മെദ്, CPO ലിതേഷ് തുടങ്ങിയവരും മയക്കുമരുന്നു റെയിഡില്‍ പങ്കെടുത്ത സംഘത്തില്‍ ഉണ്ടായിരുന്നു.
إرسال تعليق