സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വിലവർധിച്ച ശേഷം ഇന്ന് വില ഇടിഞ്ഞത് ഉപഭോക്താക്കൾക്ക് ആശ്വാസമാണ്. ഇന്ന് 22 കാരറ്റ് സ്വർണത്തിൽ ഒരു ഗ്രാമിന് വില 40 രൂപ കുറഞ്ഞു. ഒരു പവൻ വിലയിൽ 320 രൂപയുടെ കുറവാണ് ഉണ്ടായത്.
ഒരു പവൻ സ്വർണത്തിന് വില ഇന്ന് 37880 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വിലയും ഇന്ന് കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 35 രൂപയാണ് ഇന്ന് കുറഞ്ഞത്. 3910 രൂപയാണ് ഇന്ന് 18 കാരറ്റ് സ്വർണ്ണത്തിന്റെ വില. ഒരുപവൻ 18 കാരറ്റ് സ്വർണ്ണത്തിന്റെ വിലയിൽ 280 രൂപയുടെ കുറവാണ് ഉണ്ടായത്.
إرسال تعليق