ജനങ്ങളുടെ സാമ്പത്തിക സാമൂഹിക ഉന്നമനം ലക്ഷ്യമിട്ട് കൊണ്ട് നിരവധി പദ്ധതികളാണ് കേന്ദ്ര സർക്കാർ ആവിഷ്കരിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ ജനങ്ങളുടെ ആരോഗ്യ സുരക്ഷാ ഉറപ്പുവരുത്തുന്നതിനു വേണ്ടി കേന്ദ്രസർക്കാർ ആവിഷ്കരിച്ചിട്ടുള്ള ഒരു ചികിത്സാ സഹായ പദ്ധതിയാണ് ആയുഷ്മാൻ ഭാരത്. ഇതുവഴി ഒരു രൂപ പോലും ചിലവഴിക്കാതെ 5 ലക്ഷം രൂപ വരെയുള്ള ചികിത്സാസഹായമാണ് കേന്ദ്ര ഗവൺമെന്റ് വാഗ്ദാനം ചെയ്യുന്നത്.
സർക്കാർ ആശുപത്രികളിലും തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും എല്ലാവിധ ചികിത്സാ സഹായങ്ങളും ഈ ഒരു പദ്ധതിയിൽ ഉൾപെട്ടവർക്ക് ലഭിക്കുന്നതാണ്. ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഭാഗമാവുന്നതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്നും, ഇതുവഴി ലഭിക്കുന്ന ചികിത്സ സഹായങ്ങൾ എന്തെല്ലാമാണെന്നും കൃത്യമായി മനസിലാക്കാം.
എന്താണ് ആയുഷ്മാൻ ഭാരത് ചികിത്സാ സഹായ പദ്ധതി? ഒരു കുടുംബത്തിന് ഒരു വർഷം 5 ലക്ഷം രൂപ വരെ ചികിത്സാ സഹായം നൽകുന്ന കേന്ദ്ര ഗവൺമെന്റ് പദ്ധതിയാണ് ആയുഷ്മാൻ ഭാരത്. എന്നാൽ ഹെൽത്ത് കാർഡും ആയുഷ്മാൻ ഭാരതും ഒരേ പദ്ധതിയിൽ ഉൾപ്പെടുന്നവയല്ല. എന്നുമാത്രമല്ല ഹെൽത്ത് കാർഡ് വഴി യാതൊരുവിധ ചികിത്സയും ലഭിക്കുകയുമില്ല. സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന കുടുംബങ്ങളിലെ ആളുകൾക്ക് ഒരു വർഷത്തേക്കുള്ള ചികിത്സ ചിലവ് നൽകുന്ന പദ്ധതിയാണ് ആയുഷ്മാൻ ഭാരത്. 5 ലക്ഷം രൂപ വരെ ചികിത്സ ചിലവ് ലഭിക്കുന്ന ഈ ഒരു പദ്ധതിയിൽ ഭാഗമായിട്ടുള്ള വ്യക്തിക്ക് അത്യാവശ്യഘട്ടത്തിൽ ചികിത്സയ്ക്ക് ഒരു രൂപ പോലും പണം ചിലവഴിക്കേണ്ടി വരുന്നില്ല.
إرسال تعليق