കാനഡയിലുണ്ടായ വാഹനാപകടത്തില്‍ 5 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്


കാനഡയിലെ  ടൊറന്‍റോയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചതായി ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍. ഹര്‍പ്രീത് സിംഗ്, ജസ്പിന്ദര്‍ സിംഗ്, കരണ്‍പാല്‍ സിംഗ്, മോഹിത് ചൌധാന്‍, പവന്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. പഞ്ചാബ് സ്വദേശികളാണ് അഞ്ചുപേരും. പുലര്‍ച്ചെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാന്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.


Post a Comment

أحدث أقدم

Join Whatsapp

Advertisement