കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ മാർച്ച് 31 വരെ സൗജന്യ ചികിത്സ



അഞ്ചരക്കണ്ടി : കണ്ണൂർ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ നടന്നു വരുന്ന സൗജന്യ ചികിത്സ മാർച്ച് 31 ന് അവസാനിക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കോവിഡിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഏറ്റെടുത്തു കോവിഡ് സെന്റർ ആക്കിയതിനെ തുടർന്ന് നിലച്ച ചികിത്സകൾ കഴിഞ്ഞ ജനുവരിയിലാണ് പുനസ്ഥാപിച്ചത്.
മാർച്ച് 31 വരെ സ്പെഷ്യലിറ്റി വിഭാഗത്തിൽ അർഹതപ്പെട്ടവർക്ക് മെഡിസിനും ടെസ്റ്റുകളും ഇൻപ്ലാന്റുകൾ ഒഴികെ ബാക്കിയെല്ലാം സൗജന്യവും സൂപ്പർ സ്പെഷ്യലിറ്റി വിഭാഗത്തിൽ ഇളവുകളോട് കൂടിയുള്ള കിടത്തി ചികിത്സയും ലഭ്യമാണ്. ആരോഗ്യ സുരക്ഷ പദ്ധതിയിൽ അംഗത്വമുള്ളവർക്ക് കിടത്തി ചികിത്സയും ശസ്ത്രക്രിയയും പൂർണ്ണമായും സൗജന്യമാണ്.

കൂടാതെ ഇ സി എച്ച് എസ് അംഗത്വമുള്ളവർക്ക് ചികിത്സ ആനുകൂല്യവും ലഭ്യമാണ്. സുസജ്ജമായ 24 മണിക്കൂർ എമർജൻസി സർവീസുകൾ പ്രവർത്തിച്ചു വരുന്നു. എല്ലാ ദിവസങ്ങളിലും സ്പെഷ്യൽ ക്ലിനിക്കുകളും പ്രവർത്തിച്ചുവരുന്നു.

മാർച്ച് 31നകം രജിസ്റ്റർ ചെയുന്ന ഗർഭിണികൾക്ക് പ്രസവം വരെയുള്ള ഗർഭകാല പരിശോധനയും നോർമൽ പ്രസവവും പൂർണ്ണമായും സൗജന്യമാണ്.
സൗജന്യമെഡിക്കൽ ക്യാമ്പുകൾ ആവശ്യമുള്ള സംഘടനകൾ, സ്ഥാപനങ്ങൾ, റെസിഡൻസ് അസോസിയേഷനുകൾ, കൂട്ടായ്മകൾ എന്നിവർക്ക് കണ്ണൂർ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ അധികൃതരുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 6238031852,
8113019697.
വി.സുരേന്ദ്രനാഥ് (സി ഇ ഒ കണ്ണൂർ മെഡിക്കൽ കോളേജ്, അഞ്ചരക്കണ്ടി), കെ.വി.പ്രകാശ് ബാബു(ജനറൽ മാനേജർ), ഡോ.പി.ജി. ആനന്ദ് കുമാർ (മെഡിക്കൽ സൂപ്രണ്ട്‌), ടി മിഥുൻ, ജോളി സെബാസ്റ്റ്യൻ, ഷഫീഖ് അഹമ്മദ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Post a Comment

أحدث أقدم

Join Whatsapp

Advertisement