കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് പ്ലാന്‍ ഫണ്ട് ഇനത്തില്‍ ബജറ്റില്‍ വകയിരുത്തിയത് 30 കോടി രൂപ. മുന്‍ വര്‍ഷങ്ങളെക്കാള്‍ ഏഴു കോടിയോളം രൂപയുടെ വര്‍ധനവാണിത്. ഇതിനുപുറമെ അടിസ്ഥാന സൗകര്യ വികസനത്തിന് കിഫ്ബി വഴി പ്രത്യേകം തുകയും വകയിരുത്തിയിട്ടുണ്ട്.
പ്രായോഗിക ജീവിതത്തിന് ഗുണകരമാകും വിധം ഉന്നതവിദ്യാഭ്യാസ മേഖലയെ മാറ്റുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച ട്രാന്സ്ലേഷന് ലാബുകള്‍ക്കും അനുബന്ധ സൗകര്യങ്ങള്‍ക്കും കിഫ്ബി വഴി 20 കോടി രൂപ അനുവദിക്കും.
കാമ്പസുകളില്‍ ട്രാന്സ്ലേഷന് റിസര്‍ച്ച് സെന്റര്‍, സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേഷന്‍ സെന്റര്‍ എന്നിവയ്ക്കായാണ് ഈ തുക വിനിയോഗിക്കുക. ഹോസ്റ്റല്‍ സൗകര്യ വികസനത്തിന് 20 കോടി രൂപയും പ്രഖ്യാപിച്ചു. പാലയാട് കാമ്ബസിലെ ലീഗല്‍ സ്റ്റഡീസ് വകുപ്പിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ചു കോടി രൂപയും സര്‍വകലാശാല ഇന്നൊവേഷന് പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടു കോടി രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.
ആധുനിക പാഠ്യപദ്ധതികള്‍ക്കായി പ്രത്യേകം തുക അനുവദിക്കും. ഹ്രസ്വകാല കോഴ്സുകളും പിജി കോഴ്സുകളും പ്രോജക്ട് മോഡില്‍ ആരംഭിക്കാനാണ് ഈ തുക വിനിയോഗിക്കുക. ആദ്യഘട്ടമെന്നനിലയില്‍ ഈ വര്‍ഷം മൂന്ന് പദ്ധതികളാണ് അനുവദിക്കുക.
വിദ്യാഭ്യാസസ്ഥാപനങ്ങളെ തൊഴില്‍സംരംഭക കേന്ദ്രങ്ങളാക്കാനുള്ളതടക്കമുള്ള തീരുമാനം വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്രദമാകുമെന്ന് സര്‍വകലാശാല അധികൃതർ പറഞ്ഞു.
إرسال تعليق