സിപിഐ എം പാർടി കോൺഗ്രസിന്റെ ഭാഗമായി ഷട്ടിൽ ടൂർണമെന്റ് ചൊക്ലിയിൽ 24ന് ആരംഭിക്കും. പ്രത്യേകം സജ്ജമാക്കിയ ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴിന് സംസ്ഥാനകമ്മിറ്റി അംഗം ടി വി രാജേഷ് ടൂർണമെന്റ് ഉദ്ഘാടനംചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. ഫെൻസിങ് താരം റീഷ എം പുതുശേരി മുഖ്യാതിഥിയാകും. വൈകിട്ട് അഞ്ചിന് സുരേഷ് പള്ളിപ്പാറയും സംഘവും അവതരിപ്പിക്കുന്ന നാടൻപാട്ടോടെ തുടങ്ങും.
25ന് വൈകിട്ട് 5. 30ന് ബാലസംഘം പാട്ടുപെട്ടിയുടെ ഗാനമേളയോടെ രണ്ടാം ദിവസത്തെ മത്സരം ആരംഭിക്കും. ആദ്യകാല കായിക താരങ്ങളെയും വിവിധ
മേഖലകളിൽ കഴിവ് തെളിയിച്ചവരെയും
രാത്രി ഏഴിന് എ എൻ ഷംസീർ എംഎൽഎ ആദരിക്കും.
27ന് സമാപനച്ചടങ്ങിൽ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ കെ പവിത്രൻ സമ്മാനം നൽകും. മത്സരത്തിൽ 44 ടീമുകൾ മാറ്റുരക്കും.
പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക മത്സരമാണ് ഉണ്ടാവുക.
ഉത്തരമേഖലാ പുരുഷവിഭാഗത്തിൽ
ഒന്നാംസ്ഥാനം നേടുന്നവർക്ക് 20,000 രൂപയും ട്രോഫിയും രണ്ടാംസ്ഥാനക്കാർക്ക് 10, 000 രൂപയും ട്രോഫിയും നൽകും. ജില്ലാ മത്സരവിജയികൾക്ക് യഥാക്രമം 10, 000 രൂപ, 5, 000 രൂപയും ട്രോഫിയുമാണ്. വനിതാ വിഭാഗത്തിനും ക്യാഷ് അവാർഡും ട്രോഫിയുമുണ്ട്. കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിൽനിന്നും മാഹിയിൽനിന്നുമുള്ള ടീമുകൾ പങ്കെടുക്കും.
إرسال تعليق