മട്ടന്നൂരില്‍ വര്‍ക്കിംഗ് വുമണ്‍സ് ഹോസ്റ്റല്‍ നിര്‍മാണത്തിന് 2.25 കോടി രൂപ ബഡ്ജറ്റില്‍ അനുവദിച്ചു.
കൊവിഡ് കാലഘട്ടത്തില്‍ നമുക്ക് സുപരിചിതമായ വര്‍ക്ക് ഫ്രം ഹോം രീതിയില്‍ നിന്നും വര്‍ക്ക് നിയര്‍ ഹോം എന്ന രീതിയിലേക്ക് സമൂഹം പതുക്കെ മാറി തുടങ്ങുകയാണ്.
മണ്ഡലത്തില്‍ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയിലും വര്‍ക്ക് നിയര്‍ ഹോം എന്ന കാഴ്ചപ്പാട് മുന്നോട്ട് വയ്ക്കുന്ന പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ട്. വിമാനത്താവള നഗരമെന്ന നിലയില്‍ തൊഴില്‍, വ്യവസായ മേഖലകളില്‍ അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന നഗരമാണ് മട്ടന്നൂര്‍.
ബഡ്ജറ്റില്‍ പ്രഖ്യാപിക്കപ്പെട്ട വര്‍ക്കിംഗ് വുമണ്‍സ് ഹോസ്റ്റല്‍ അതുകൊണ്ട് തന്നെ മണ്ഡലത്തിന്റെ ഭാവി വികസന കാഴ്ചപ്പാടുകള്‍ക്ക് വലിയ മുതല്‍ക്കൂട്ടാണ്
إرسال تعليق