ബൈജൂസ് ഫിഫ ലോകകപ്പ് 2022 ന്റെ ഔദ്യോഗിക സ്‌പോൺസർ. ഫിഫ ലോകകപ്പിൽ ഇതാദ്യമായാണ് ഒരു ഇന്ത്യൻ കമ്പനി സ്‌പോൺസർമാരാകുന്നത്. ഇതോടെ ഫിഫാ ലോകകപ്പിന്റെ ചിഹ്നവും മറ്റും ഉപയോഗിച്ച് പ്രമോഷനുകൾ തയാറാക്കാനുള്ള അധികാരവും ബൈജുവിനുണ്ട്.
ലോകകപ്പ് സ്‌പോൺസർ ചെയ്യുന്ന ആദ്യ ഇന്ത്യൻ സ്ഥാപനം എന്നതിലുപരി, ആദ്യ എഡ്യു-ടെക്ക് സ്ഥാപനം കൂടിയാണ് ബൈജൂസ്. നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്‌പോൺസർമാരുമാണ് ബൈജൂസ്.
‘ ലോകത്തെ ഏറ്റവും വലിയ കായിക മത്സരം സ്‌പോൺസർ ചെയ്യാൻ സാധിച്ചതിന്റെ ആവേശത്തിലാണ് ഞങ്ങൾ’- ബൈജൂസിന്റെ സഹസ്ഥാപകൻ ബൈജു രവീന്ദ്രൻ പറയുന്നു. കായികയിനങ്ങൾ ലോകമെമ്പാടുമുള്ള മനുഷ്യരെ ഒരുമിച്ച് കൂട്ടും. കോടിക്കണക്കിനാളുകൾക്ക് ഫുട്‌ബോൾ പ്രചോദനമാകുന്നത് പോലെ, കുട്ടികളെ പഠിക്കാൻ പ്രചോദിപ്പിക്കാൻ ബൈജൂസ് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ബൈജു രവീന്ദ്രൻ വ്യക്തമാക്കി.
إرسال تعليق