ഇരിട്ടി: പ്ലാസ്റ്റിക് മുക്ത കണ്ണൂർ ക്യാമ്പയിൻ ഭാഗമായി ഇരിട്ടി നഗരസഭ പ്ലാസ്റ്റിക് ബദൽ ഉത്പന്ന മേള നടത്തുന്നു. ബുധനാഴ്ച രാവിലെ രാവിലെ 9 മണി മുതൽ പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് വെച്ചാണ് ബദൽ ഉത്പന്ന മേളയും വിൽപനയും നടക്കുക. നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത പരിപാടി ഉദ്ഘാടനം ചെയ്യും. വ്യാപാരി വ്യവസായികളും പൊതുജനങ്ങളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും പ്ലാസ്റ്റിക് നിരോധന പ്രവർത്തനങ്ങളുമായി സഹകരിക്കണമെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.
إرسال تعليق