സിപിഎം 23-ാം പാർട്ടി കോൺഗ്രസിൻ്റെ ഭാമായി കൂത്തുപറമ്പ് മുനിസിപ്പൽ ഫ്ളഡ് ലിറ്റ്സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ ഇന്ന് കണ്ണൂർ പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ടൂർണ്ണമെൻ്റ് 16നു വൈകീട്ട് അഞ്ചിന് മുൻ ദേശീയ ഫുട്ബാൾ താരം ഐ എം വിജയൻ ഉദ്ഘാടനം ചെയ്യും. ദ്യശ്യ നരവൂർ പി വൈസി കോളയാട് ഉദ്ഘാടന മൽസരത്തിൽ ഏറ്റുമുട്ടും. 10 മിനുട്ട് വിശ്രമമടക്കം 50 മിനുട്ടിൽ നീണ്ടു നിൽക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിൽ ജില്ലയിലെ 24 ടീമുകൾ പങ്കെടുക്കും.
വിജയികൾക്ക് 25,000 രൂപയും ട്രോഫിയും റണ്ണറപ്പിന് 20,000 രൂപയും ട്രോഫിയും നൽകും. 22ന് വനിതാ ടീമിൻ്റെ പ്രദർശന മൽസരവും നടക്കും. ആറു മണി മുതൽ 9 മണി വരെ ഒരു ദിവസം 4 മൽസരങ്ങളാണ് നടക്കുക.
22ന് വൈകീട്ട് എട്ടിന് ഫൈനൽ മൽസരം അരങ്ങേറും വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ കെ കെ പവിത്രൻ, കെ ധനഞ്ജയൻ, കെ ഷിജിത്ത് പങ്കെടുത്തു.
إرسال تعليق