ഇന്ധനവില വര്‍ധനയുടെ പശ്ചാത്തലത്തില്‍ ബസ് ചാര്‍ജ് കൂട്ടണമെന്ന ആവശ്യമുയര്‍ത്തി ഇന്ന് അര്‍ധരാത്രി മുതല്‍ സ്വകാര്യ ബസുകള്‍ പണിമുടക്കും. മിനിമം ചാര്‍ജ് 12 രൂപയാക്കി ഉയര്‍ത്തണമെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം.
വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്കില്‍ കാലോചിതമായ വര്‍ധന അനിവാര്യമാണെന്ന് ബസുടമകള്‍ ആവശ്യപ്പെടുന്നു. ചാര്‍ജ് വര്‍ധന ഉണ്ടായില്ലെങ്കില്‍ സമരത്തിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പ് ബസുടമകള്‍ മുന്‍പ് തന്നെ നല്‍കിയിരുന്നു. വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജ് മിനിമം ചാര്‍ജിന്റെ പകുതിയായി വര്‍ധിപ്പിക്കണമെന്നും സ്വകാര്യ ബസ് ഉടമകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം ന്യായമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നേരത്തെ പറഞ്ഞിരുന്നു. ബസ് ചാര്‍ജ് വര്‍ധനവ് ഉടനെ ഉണ്ടാകുമെന്നും എന്നാല്‍ എന്ന് മുതല്‍ എന്നത് പറയാനാകില്ലെന്നുമാണ് ഗതാഗത മന്ത്രി പറഞ്ഞത്.
إرسال تعليق