പാലാ എംഎല്‍എയും എന്‍സികെ സ്ഥാപക നേതാവുമായ മാണി സി കാപ്പന്‍ എന്‍സിപിയിലേക്ക് മടങ്ങുന്നതായി സൂചന. വനം മന്ത്രി എകെ ശശീന്ദ്രനെ തല്‍സ്ഥാനത്ത് നിന്നും മാറ്റി പകരം ചുമതല നല്‍കാമെന്ന വാഗ്ദാനത്തിലാണ് തിരികെ പോകുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോ മുന്‍കൈയെടുത്താണ് നീക്കങ്ങള്‍. ഇത് സംബന്ധിച്ച് മാണി സി കാപ്പന്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി കൂടികാഴ്ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്.
2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ പാലാ സീറ്റില്‍ നിന്ന് മത്സരിക്കാന്‍ താത്പര്യപ്പെട്ടിരുന്ന മാണി സി.കാപ്പന് എന്‍സിപി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് പാര്‍ട്ടി വിട്ടത്. പിന്നാലെ അദ്ദേഹം എന്‍സികെ രൂപീകരിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു സഭയിലേക്കേത്തെത്തി. ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ. മാണിക്കെതിരെയായിരുന്നു വിജയം.
കോണ്‍ഗ്രസ് എസിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തിയ മാണി സി കാപ്പന്‍ മൂന്ന് തവണ ഇടതുപക്ഷ മുന്നണി നിയമസഭാ സ്ഥാനാര്‍ത്ഥിയായി പാലായില്‍ മത്സരിച്ചിട്ടുണ്ട്. എന്‍സിപി ദേശീയ വര്‍ക്കിംഗ് കമ്മിറ്റി മെമ്പറായും പ്രവര്‍ത്തിച്ചിരുന്നു.
إرسال تعليق