തലശ്ശേരി പഴയ ബസ്റ്റാൻ്റിൽ പാർക്കിംഗ് പ്ലാസക്കുവേണ്ടി ബജറ്റിൽ 10 കോടി വകയിരുത്തി. പൈതൃക നഗരി എന്ന പേര് അന്വർത്ഥമാക്കുന്ന മറ്റാരു നഗരവും കേരളത്തിലില്ല. ഹൈവേ പോലും വൺവേയായ മറ്റൊരു നഗരം കണ്ടെത്താനാകില്ല. നാലു ചക്രവാഹനവുമായി നഗരത്തിലെത്തുന്ന ഏതൊരാൾക്കും ‘ക്ഷ’ വരച്ചേ പുറത്ത് കടക്കാനാകൂ. പാർക്കിംഗ് സൗകര്യമില്ല എന്നതാണ് തലശ്ശേരി നേരിടുന്ന പ്രധാന പ്രശ്നം. ഈയൊരവസ്ഥ പാർക്കിംഗ് പ്ലാസ വരുന്നതോടെ മാറിക്കിട്ടുമെന്ന പ്രതീക്ഷയിലാണ് പൊതുജനം. എന്നാൽ പഴയ ബസ്റ്റാൻ്റിൽ എവിടെയാണ് പാർക്കിംഗ് പ്ലാസ പണിയുമെന്നത് കണ്ടറിയേണ്ടി വരുമെന്നാണ് ഡ്രൈവർമാരടക്കം പറയുന്നത്.
إرسال تعليق