ഇരിട്ടി :പൂട്ടിയിട്ട വീട്ടിൽ കവർച്ച പത്തേകാൽ പവൻ്റെ ആഭരണങ്ങളും രണ്ടു ലക്ഷത്തി രണ്ടായിരത്തി അഞ്ഞൂറ് രൂപയും മോഷണം പോയി. ഇരിട്ടി പയഞ്ചേരിയിലെ പടിക്കൽ ഹൗസിൽ ലില്ലി കുട്ടി (62)യുടെ വീട്ടിലാണ് കവർച്ച നടന്നത്.ഇന്നലെ രാവിലെ വീട്ടിലെ പശുവിനെ പരിപാലിക്കുന്ന ജോലിക്കാരൻ എത്തിയപ്പോഴാണ് വീട് തുറന്ന നിലയിൽ കണ്ടത്.വീട്ടുകാരെത്തി പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച രണ്ട് മാല, മൂന്ന് വള, ഒരു കൈ ചെയിൻ ഉൾപ്പെടെ നാല് ലക്ഷം രൂപയോളം വിലവരുന്ന സ്വർണ്ണാഭരണങ്ങളും രണ്ട് ലക്ഷത്തി രണ്ടായിരത്തി അഞ്ഞൂറ് രൂപയും മോഷണം പോയത് മനസിലായത്.തുടർന്ന് ഇരിട്ടി പോലീസിൽ പരാതി നൽകി.പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
إرسال تعليق