അപരിചിതരുടെ വീഡിയോ കോള്‍ എടുക്കരുത്; പൊലീസിന്റെ മുന്നറിയിപ്പ്




അപരിചിതരുടെ വീഡിയോ കോളുകള്‍ അറ്റന്‍ഡ് ചെയ്യരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ് സൈബര്‍ഡോം.തട്ടിപ്പുകാര്‍ നഗ്നത പ്രദര്‍ശിപ്പിച്ചു കൊണ്ടായിരിക്കും ഇത്തരം വിഡിയോ കോളുകള്‍ ചെയ്യുന്നത്. അത് എടുക്കുന്ന നിമിഷം ഫ്രണ്ട് ക്യാമറ ഓണായി, കോള്‍ എടുത്തയാളുടെ മുഖവും സ്ക്രീനിലെത്തും. ഇതു രണ്ടും ചേര്‍ത്തുള്ള വിന്‍ഡോയുടെ സ്ക്രീന്‍ ഷോട്ട് അവര്‍ പകര്‍ത്തും. കോള്‍ അറ്റന്‍ഡ് ചെയ്ത വ്യക്തി അശ്ലീലചാറ്റില്‍ ഏര്‍പ്പെട്ടുവെന്ന മട്ടില്‍ പ്രചരിപ്പിക്കുമെന്നാകും പിന്നീട് ഭീഷണി. ഇത്തരത്തില്‍ പരാതികള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു. ഇത്തരം ബ്ലാക്ക്മെയില്‍ പരാതികള്‍ വര്‍ധിച്ചതോടെയാണ് പൊലീസിന്റെ മുന്നറിയിപ്പ്

Post a Comment

أحدث أقدم

Join Whatsapp

Advertisement