ആരാധകർക്ക് പുതുവത്സര സമ്മാനവുമായി ദുൽഖർ സൽമാൻ. താരം നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം കുറുപ്പ് അഞ്ചു ഭാഷകളിലായി തീയേറ്ററുകളിൽ പുറത്തിറങ്ങും. ദുൽഖർ തന്നെയാണ് ഫേസ്ബുക്കിലൂടെ വിവരം പങ്കുവെച്ചത്. ചിത്രത്തിന്റെ പുതിയ പോസ്റ്ററുകളും പുറത്തുവിട്ടിട്ടുണ്ട്.
ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നു എന്ന വാർത്തകൾ പരന്നിരുന്നു. കുപ്രസിദ്ധനായ സുകുമാരക്കുറുപ്പിന്‍റെ ജീവിതകഥയാണ് സിനിമ. ചിത്രത്തില്‍ ദുല്‍ഖര്‍ സുകമാര കുറിപ്പിനെയാണ് അവതരിപ്പിക്കുന്നത്. ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങും.
ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കേരളം, അഹമ്മദാബാദ്, മുംബൈ, ദുബായ്, മംഗളൂരു, മൈസൂര്‍ എന്നിവിടങ്ങളിലായി ആറു മാസമെടുത്താണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. 105 ദിവസങ്ങള്‍ ചിത്രീകരണത്തിന് വേണ്ടി വന്നത്.
ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെഎസ് അരവിന്ദും ചേര്‍ന്നാണ്. നിമീഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.
إرسال تعليق