സംസ്ഥാനത്ത് വീണ്ടും ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് സ്ഥിരീകരിച്ചു







സംസ്ഥാനത്ത് വീണ്ടും ജനിതക വകഭേദം വന്ന കൊവിഡ് വൈറസ് സ്ഥിരീകരിച്ചു. മൂന്ന് പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മൂന്നു പേരും യു.കെയിൽ നിന്ന് വന്നവരാണ്.

കണ്ണൂർ ജില്ലയിൽ 25, 27 വയസുള്ള രണ്ട് യുവാക്കൾക്കും പത്തനംതിട്ടയിലെ 52 വയസുകാരനുമാണ് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ചത്.
ഇതോടെ സംസ്ഥാനത്ത് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 9 ആയി. ഈ മൂന്നു പേരുൾപ്പടെ സംസ്ഥാനത്ത് ഇന്ന്5490 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

67,712 സാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.11 ശതമാനം.4911 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 435 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്ന 92 പേരും 52 ആരോഗ്യ പ്രവർത്തകരും രോഗികളായി.19 മരണങ്ങൾ കൂടി കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.4337 പേർ രോഗമുക്തരായി.

Post a Comment

أحدث أقدم

Join Whatsapp

Advertisement