കർഷകസമരം പരിഹരിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ച വിദഗ്ദ സമിതിയിൽ തൃപ്തിയില്ലെന്ന് സി പി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കർഷകർ സംസാരിക്കാനാഗ്രഹിക്കുന്നത് കേന്ദ്ര സർക്കാരിനോടാണെന്നും പാർലമെൻ്റിൽ പുതിയ നിയമം കൊണ്ടുവരികയാണ് വേണ്ടതെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
കാർഷികനിയമങ്ങൾ നടപ്പിലാക്കുന്നത് സ്റ്റേ ചെയ്തതിനൊപ്പം പ്രത്യേക സമിതി രൂപീകരിക്കാൻ സുപ്രീം കോടതി തീരുമാനിച്ചിരുന്നു. ഭാരതീയ കിസാൻ യൂണിയൻ അധ്യക്ഷൻ ജിതേന്ദർ സിംഗ് മൻ, ഇൻറർനാഷണൽ പോളിസി ഹെഡ് എന്ന സംഘടനയിലെ ഡോ പ്രമോദ് കുമാർ ദോജോഷി, ധനകാര്യ വിദഗ്ധനായ അശോക് ഗുലാത്തി, അനിൽ ധൻവാർ എന്നിവരടങ്ങുന്ന നാലംഗ സമിതിയെയാണ് സുപ്രീംകോടതി നിയമിച്ചിരുന്നത്. ഈ സമിതിക്കെതിരെയാണ് വിമർശനങ്ങളുയർന്നത്.
إرسال تعليق