തിരുവനന്തപുരം: വാളയാർ കേസ് സി ബി ഐ അന്വേഷിക്കുമെന്ന് സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യത്തിൽ നിർദ്ദേശം നൽകിയത്. മരിച്ച പെൺകുട്ടികളുടെ വീട്ടുകാരുടെ ആവശ്യം അംഗീകരിച്ചാണ് സർക്കാർ നടപടിയെടുത്തത്. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയോട് ഉടൻ തന്നെ കേസ് സി ബി ഐ ക്ക് കൈമാറുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.
പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടികൾ ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും ദുരൂഹസാഹചര്യത്തിൽ മരണപ്പെടുകയും ചെയ്ത കേസിൽ പാലക്കാട് പോക്സോ കോടതി പ്രതികളെ വെറുതെ വിട്ടിരുന്നു. പിന്നീട് ഈ വിധി ഹൈക്കോടതി റദ്ദാക്കുകയും പുനർവിചാരണ നടത്താൻ ഉത്തരവിടുകയും ചെയ്തിരുന്നു. കേസ് അന്വേഷണം സി ബി ഐ ക്ക് കൈമാറണമെന്ന പെൺകുട്ടികളുടെ കുടുംബത്തിൻ്റെ ആവശ്യത്തെത്തുടർന്ന് സർക്കാർ പോസിക്യൂഷൻ ഡയറക്ടർ ജനറലിൻ്റെ നിയമോപദേശം തേടിയിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് കേസ് സി ബി ഐ ക്ക് വിട്ടുകൊണ്ടുള്ള സർക്കാർ നടപടി.
إرسال تعليق