റോഡ് നിർമ്മിക്കുന്നതിനായി രാവിലെ തന്നെ പ്രദേശത്ത് സ്ഥലമേറ്റെടുപ്പ് നടപടികൾ നടക്കുന്നുണ്ട് സമ്മതം നൽകിയവരുടെ സ്ഥലവും ഭൂമിയാണ് ആദ്യഘട്ടത്തിൽ അളന്നത്. ഉച്ചയോടു കൂടിയാണ് മറ്റു ഭാഗങ്ങൾ അളക്കുന്ന തിലേക്ക് കടന്നത്. ഈ സമയത്തായിരുന്നു രാഹുൽ കൃഷ്ണയുടെ ഭാഗത്ത് നിന്ന് അപ്രതീക്ഷിത നീക്കമുണ്ടായത്.
സ്ഥലം ഏറ്റെടുക്കലിനെ തുടര്‍ന്ന് പ്രദേശത്ത് പ്രതിഷേധമുണ്ടായി. സമരക്കാരും പോലീസുകാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രദേശത്ത് ആളുകളെ സംഘടിപ്പിച്ചതിനും പ്രതിഷേധത്തിന് നേതൃത്വം നല്‍കിയതിനും സമരസമിതി നേതാവ് നിഷില്‍ കുമാറിനെ കസ്‌റ്റഡിയിലെടുത്തു. കൂടുതല്‍ പേരെ കസ്‌റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടെ വന്‍ പ്രതിഷേധം ഉണ്ടായി.
29 വീടുകളാണ് പരിസരത്തുള്ളത്. 12 വീട്ടുകാര്‍ സ്ഥലം വിട്ടുനല്‍കാന്‍ സമ്മതം നല്‍കിയിട്ടുണ്ട് എന്നാണ് റവന്യൂ അധികൃതര്‍ പറയുന്നത്. എന്നാല്‍ വ്യാജ സമ്മതപത്രമാണിതെന്നും അശാസ്‍ത്രീയമായി റോഡ്
റോഡ് നിര്‍മ്മിക്കുന്നതിനെ തുടര്‍ന്ന് തങ്ങളുടെ കോളനി ഇല്ലാതാവുമെന്നുമാണ് നാട്ടുകാരുടെ ആരോപണം.
إرسال تعليق