വ്യവസായ മേഖല മുന്നേറുന്നു ഒപ്പം സംരംഭകരും




 വ്യവസായവത്കരണം പ്രോത്സാഹിപ്പിക്കാനുള്ള നയരൂപീകരണം മാത്രമല്ല വ്യവസായികൾക്കുള്ള അടിസ്ഥാന സൗകര്യങ്ങളും അവസരങ്ങളും മികച്ച സബ്‌സിഡികളും ഒരുക്കിക്കൊണ്ട് വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികളും വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കി വരികയാണ്.

വ്യവസായ  വകുപ്പ് നടപ്പിലാക്കുന്ന ഏറ്റവും മികച്ച പദ്ധതികളിലൊന്ന് എന്റർപ്രണർഷിപ്പ് സപ്പോർട്ട് സ്‌കീം എന്ന സബ്‌സിഡി പദ്ധതിയാണ്. വ്യവസായങ്ങൾ തുടങ്ങാനുള്ള സ്റ്റാർട്ടപ്പ്, നിക്ഷപ സാങ്കേതിക സഹായങ്ങൾ ഈ പദ്ധതിയിലൂടെ സംരംഭകർക്ക് നൽകാൻ സാധിക്കും. പരമാവധി 30 ലക്ഷം രൂപ വരെയുള്ള സംരംഭങ്ങൾക്ക് 15 ശതമാനം മുതൽ 30 ശതമാനം വരെ സബ്‌സിഡി ലഭ്യമാക്കുന്ന  പദ്ധതി കേരളത്തിന്റെ വ്യവസായ രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ വ്യവസായികൾക്ക് പ്രോത്സാഹനം നൽകുന്നതാണ്. കഴിഞ്ഞ നാല് വർഷത്തിനിടെ 5026 യൂണിറ്റുകളാണ് 236.84 കോടി രൂപയുടെ ഇ.എസ്.എസ് സബ്‌സിഡി വാങ്ങിയിട്ടുള്ളത്.

വ്യവസായികൾക്ക് മികച്ച സബ്‌സിഡി നൽകുന്നത് കൂടാതെ വ്യവസായങ്ങൾ തുടങ്ങുന്നതിന് വികസന മേഖലകളും പ്‌ളോട്ടുകളും ഒരുക്കുന്നതിനും സർക്കാർ മുൻകൈ എടുത്തു. നിലവിലുള്ള വ്യവസായ മേഖലകളെ മെച്ചപ്പെടുത്താനും അത്തരം മേഖലകളിൽ  വെള്ളം, വൈദ്യുതി, മാലിന്യ സംസ്‌കരണം തുടങ്ങിയ പൊതുഅടിസ്ഥാന സൗകര്യങ്ങൾ  ഒരുക്കിയുമാണ്  വ്യവസായവത്കരണത്തെ പ്രോത്സാഹിപ്പിക്കാൻ വ്യവസായ വകുപ്പ്  നടപടി സ്വീകരിക്കുന്നത്. 

സ്ഥലപരിമിതിയുള്ള കേരളത്തിൽ കൂടുതൽ വ്യവസായങ്ങൾക്ക് സ്ഥലം ഒരുക്കാൻ മൾട്ടി സ്‌റ്റോറീഡ്, വെർട്ടിക്കൽ കൺസ്ട്രക്ഷൻ നയവും വ്യവസായ വകുപ്പ് സ്വീകരിച്ചു.  ഉഴക്കൽ പാടം, പുന്നപ്ര എന്നിവടങ്ങളിൽ 50 കോടി രൂപയിൽ പരം മുതൽ മുടക്കിൽ മൂന്ന് ലക്ഷത്തോളം സ്‌ക്വയർ ഫീറ്റ് വരുന്ന മൂന്ന് മൾട്ടി സ്റ്റോറീഡ് ഗാലകളാണ് നിർമ്മാണത്തിന്റെ അവസാനഘട്ടത്തിലുള്ളത്.  ഫെബ്രുവരി മാസത്തിൽ ഇവ പൂർത്തിയാകുമ്പോൾ കേരളത്തിന്റെ വ്യവസായ ഭൂമികയിൽ ആധുനിക അടിസ്ഥാന സൗകര്യമുള്ള  വ്യവസായ മേഖലകൂടി വരികയാണ്.

ഇങ്ങനെ വിവിധ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കി വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ കഴിഞ്ഞ നാല്  വർഷം കൊണ്ട് വലിയ നേട്ടമാണ് കേരളത്തിൽ ഉണ്ടാക്കിയത്്. എം.എസ്.എം.ഇ യൂണിറ്റുകളുടെ മാത്രം കണക്ക് പരിശോധിക്കുമ്പോൾ ഇതുമൂലമുണ്ടായ ഫലം എത്ര മികച്ചതാണെന്ന് കാണാൻ സാധിക്കും. 2016 ജൂൺ മുതൽ 2020 നംവബർ വരെയുള്ള കാലയളവിൽ 62,593 എം.എസ്.എം.ഇ യൂണിറ്റുകളാണ് കേരളത്തിൽ തുടങ്ങിയത്. 5846.51 കോടി രൂപ മുതൽമുടക്കുള്ള സംരംഭങ്ങളിലൂടെ 22,00264 പേർക്ക് സംസ്ഥാനത്ത് തൊഴിലവസരം ലഭിച്ചു എന്നത് ശ്രദ്ധേയമാണ്.

Post a Comment

أحدث أقدم

Join Whatsapp

Advertisement