കൊൽക്കത്ത: തെരഞ്ഞെടുപ്പിൽ പരാജയപ്പെടുന്ന ദിവസം ബിജെപി പ്രവർത്തകർ ഡൊണാൾഡ് ട്രംപിന്റെ അനുഭാവികളെ പോലെ പെരുമാറുമെന്ന്. പശ്ചിമബംഗാൾ മുഖ്യമന്ത്രിയായ മമതാ ബനർജി. കഴിഞ്ഞ ആഴ്ച യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിൽ നടത്തിയ അക്രമാസക്‌ത പ്രതിഷേധത്തെ സൂചിപ്പിച്ചായിരുന്നു മമതയുടെ പ്രസ്‌താവന. നാദിയ ജില്ലയിൽ ഒരു റാലിയെ അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിക്കുക ആയിരുന്നു മമത.
പശ്ചിമബംഗാൾ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെതൃണമൂൽ കോൺഗ്രസ് പാർട്ടിയിൽ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയവർക്ക് എതിരെയും മമത വിമർശനം നടത്തി. വിവിധ പാർട്ടികളിൽ നിന്ന് ഒഴിവാക്കുന്ന അഴിമതിക്കാരും കൊള്ളരുതാത്തവരുമായ
വ്യക്തികളെ സ്വീകരിക്കുന്ന ഒരു വേസ്‌റ്റ് ബാസ്‌കറ്റ് ആയി ബിജെപി മാറിയെന്ന് മമത പറഞ്ഞു.
രാജ്യ തലസ്‌ഥാനത്ത് നടക്കുന്ന കർഷക പ്രക്ഷോഭത്തിലും മമത ആശങ്ക പ്രകടിപ്പിച്ചു. പുതിയ കാർഷിക നിയമങ്ങളിൽ കേന്ദ്ര സർക്കാർ ഉറച്ചു നിൽക്കുകയാണെങ്കിൽ രാജ്യം ഉടൻ ഭക്ഷ്യ പ്രതിസന്ധി നേരിടേണ്ടി വരുമെന്നു മമത പറഞ്ഞു. കൃഷിക്കാർ നമ്മുടെ രാജ്യത്തിന്റെ സ്വത്താണ്, അവർക്ക് വിരുദ്ധമായി ഒന്നും ചെയ്യരുത് എന്നും മമത പറഞ്ഞു.
إرسال تعليق