വയനാട്ടിൽ റേഞ്ച് ഓഫിസർക്ക് നേരെ കടുവയുടെ ആക്രമണം


വയനാട് കൊളവളളിയിൽ ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവ ഫോറസ്റ്റ് റേഞ്ച് ഓഫിസറെ ആക്രമിച്ചു. ചെതലയം ഫോറസ്റ്റ് റേഞ്ചർ ടി ശശികുമാറിനാണ് കടുവയുടെ ആക്രമണത്തിൽ പരുക്കേറ്റത്. രാവിലെ മുതൽ പ്രദേശത്ത് കടുവയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വനംവകുപ്പ് തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു.

കൊളവളളി മേഖലയിൽ കടുവയുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തിയത്. ഉച്ചയ്ക്ക് രണ്ടേ മുക്കാലോടെ കൊളവള്ളിയിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽവച്ചാണ് ഫോറസ്റ്റ് റേഞ്ചർക്ക് നേരെ കടുവയുടെ ആക്രമണുണ്ടായത്. ഉടനെ ഇദ്ദേഹത്തെ ഒപ്പമുണ്ടായിരുന്നവർ രക്ഷിച്ച് ബത്തേരിയിലെ താലൂക്ക് ആശുപത്രിയിലെത്തിച്ചു.

റേഞ്ചറെ കടുവ ആക്രമിച്ചതോടെ പ്രദേശവാസികൾ കൂടുതൽ ആശങ്കയിലായിരിക്കുകയാണ്. കടുവയെ മയക്കുവെടിവച്ചു പിടികൂടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. മൂന്ന് മാസം മുമ്പ് പുൽപ്പള്ളി ആനപ്പാറയിൽവച്ചും കടുവയുടെ ആക്രമണത്തിൽ ശശികുമാറിന് പരുക്കേറ്റിരുന്നു. ശശികുമാറിനെ വിദഗ്ധ ചികിത്സക്കായി വിംസ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

أحدث أقدم

Join Whatsapp

Advertisement